സൗദി അറേബ്യയില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. 10 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പട്ടാമ്പി, മരുതുര്‍ സ്വദേശി അനിക്കലിങ്കല് വീട്ടില്‍ സലാം – ഹഫ്സ ദമ്പതികളുടെ മകന് സല്മാന് ഫാരിസ് (24) ആണ് മരിച്ചത്.
ഈ മാസം 10ന് രാവിലെ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സല്മാന് ഫാരിസ് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം ദമ്മാമില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.