അജ്മാനിൽ മരണപ്പെട്ട നാരായണൻ കുട്ടിയുടെ മൃതദേഹം സ്വവസതിയിൽ സംസ്കരിച്ചു
■ സാമുഹിക പ്രവർത്തകനായ അശ്റഫ് താമരശ്ശേരി യുടെയും നാട്ടുകാരനായ ഹംസ കൊല്ലത്തിന്റെയും സമയോചിതമായ ഇടപെടലുകൾ കൊണ്ടാണ് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.
09-09-2021
ചെർപ്പുളശ്ശേരി:
തൂത വീട്ടിക്കാട് പൊട്ടക്കളത്തിൽ നാരായണൻ കുട്ടി(50വയസ്സ് ) സെപ്റ്റംബർ 6 ന് യുഎ ഇ യിലെ അജ്മാനിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. അജ്മാനിലെ ശെയ്ഖ് ഖലീഫ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം സ്ഥിരീകരിച്ചത്. സിപിഐഎം പ്രവർത്തകനും പ്രവാസി സംഘടനയായ ജിദ്ധ നവോദയയുടെ സജീവപ്രവർത്തകനുമായിരുന്ന നാരായണൻ കുട്ടി ഈ അടുത്താണ് ജോലി ആവശ്യാർഥം അജ്മാനിലെത്തിയത് .
മൃതദേഹം ഷാർജ എയർപോർട്ട് വഴി വ്യാഴാഴ്ച്ച രാവിലെ കോഴിക്കോട് എയർപോർട്ടിൽ എത്തി . രാവിലെ 8.45 ന് സ്വ വസതിയിൽ സംസ്കരിക്കുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ നടപടികളും വേഗത്തിലാക്കാൻ സഹായിച്ച സാമുഹിക പ്രവർത്തകനായ അശ്റഫ് താമരശ്ശേരി യുടെയും നാട്ടുകാരനായ ഹംസ കൊല്ലത്തിന്റെയും സമയോചിതമായ ഇടപെടലുകൾ കൊണ്ടാണ് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ കഴിഞ്ഞത്.
ബന്ധുക്കളായ അനീസ് (ഉണ്ണി ) നിലമ്പൂർ , വിനോദ് പന്നിയം കുർശ്ശി, ഷൊർണ്ണൂർ എം .എൽ .എ. ശ്രീ .മമ്മിക്കുട്ടിയുടെ പ്രതിനിധി അസീസ് അബുദാബി തുടങ്ങിയവർ യു .എ .യിലെ ഇത് സംബന്ധമായ കാര്യങ്ങൾക്ക് നേതൃത്വം നൽകി.