ക്ഷേത്രപ്രവേശന വിളംബര ലക്ഷ്യം പൂർണമായും പ്രാവർത്തികമായില്ല; സുമേഷ് അച്യുതൻ
പാലക്കാട്: ക്ഷേത്ര പ്രവേശന വിളംബരത്തിന് എട്ടു പതിറ്റാണ്ടായും ലക്ഷ്യം
പ്രാവർത്തികമായില്ലെന്ന് കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻ്റ്
സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ .ക്ഷേത്ര പ്രവേശന വിളംബരത്തിൻ്റെ
വാർഷികത്തോടനുബന്ധിച്ച്
കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻ്റ് ജില്ലാ കമ്മിറ്റി നടത്തിയ
വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിളംബരത്തെ തുടർന്ന് പല
ക്ഷേത്രങ്ങളിലും പിന്നോക്ക – ദളിത് വിഭാഗങ്ങളെ ഇപ്പോഴും മുറ്റത്താണ്
നിർത്തുന്നത്. എല്ലാ വിഭാഗങ്ങൾക്കും
ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയുമ്പോഴാണ് ക്ഷേത്ര പ്രവേശനം
ഫലവത്താകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി സി.സി ഒബിസി ഡിപ്പാർട്ട്മെൻറ് പാലക്കാട് ജില്ലാ ചെയർമാൻ ആർ.എൻ
വിജയകുമാർ അദ്ധ്യക്ഷനായി.
സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത, യൂത്ത് കോൺഗ്രസ്
ജില്ലാ വൈസ് പ്രസിഡൻ്റ് രതിഷ് പുതുശ്ശേരി, നേതാക്കളായ എം.ഹരിദാസ്,
ഹരിദാസ് മച്ചിങ്ങൽ, എം മനോജ്, ഇ ഹക്കീം തുടങ്ങിയവർ സംസാരിച്ചു.