നൈതരംപുള്ളി എൻ എസ് എസ് കരയോഗത്തിലെ ചൈതന്യ വനിത സ്വയം സഹായ സംഘത്തിന്റെ
വാർഷികം പാലക്കാട് എൻ എസ് എസ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉൽഘാടനം
ചെയ്തു.കരയോഗം പ്രസിഡന്റ് രമേഷ് അല്ലത് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ
ഭരണസമിതി അംഗം ഹരിദാസ് മച്ചിങ്ങൽ,കരയോഗം സെക്രട്ടറി ജി കെ പിള്ള,സംഘം
പ്രസിഡന്റ് ഉഷ,സെക്രട്ടറി പ്രൊഫ. സൗദാമിനി എന്നിവർ പ്രസംഗിച്ചു. പുതിയ
ഭാരവാഹികളായി പ്രസിഡന്റ് ഉഷ,സെക്രട്ടറി പ്രൊഫ.സൗദാമിനി, ഖജാൻജി
രാജലക്ഷ്മി എന്നിവരെ തിരഞ്ഞെടുത്തു.