പാലക്കാട്:
കോടതി വിധിയുണ്ടായിട്ടും ആദിവാസി സമൂഹത്തിന് അർഹതപ്പെട്ട ഭൂമി ലഭിക്കുന്നില്ലെന്ന് ആദിവാസി ഗോത്ര സഭ ‘ ഭൂമികൈമാറ്റത്തിന് തടസ്സമായി നിൽക്കുന്നത് ട്രൈബൽ വകുപ്പും റവന്യു വകുപ്പുമാണെന്നും ഗോത്ര സഭ ജില്ല പ്രസി സണ്ട് സി.ഹരിവാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നൽകുന്ന സൗജന്യമല്ല പരമ്പരാഗതമായി ആദിവാസി സമൂഹത്തിന് അവകാശപ്പെട്ട ഭൂമിയാണ് ചോദിക്കുന്നത് ‘ 186 ആദിവാസി കുടുംബങ്ങൾക്ക് ആവശ്യമായ ഭൂമി മലമ്പുഴ, കിഴക്കഞ്ചേരി ,പുതുശ്ശേരി ‘ വടകരപ്പതി, അകത്തേത്തറ പഞ്ചായത്തുകളിലായിട്ടുണ്ട്. ഭൂമിക്കായി സമരം ചെയ്യുമ്പോൾ മാത്രം അധികൃതർ വിളിക്കുന്ന ചർച്ചകളെ അധികൃതർ തന്നെ അവഹേളിക്കുകയാണ് ഇതേ തുടർന്നാണ് ഭൂമിക്കായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഉദ്യോഗസ്ഥർ ഭൂമി അളന്നു തിരിച്ച് രേഖ കൈമാറ്റം നടത്താൻ തൈയ്യാറാവുന്നില്ല ഇതിനെതിരെ കുടിൽ കെട്ടി സമരം വീണ്ടും ആരംഭിക്കുമെന്നും സി.ഹരി പറഞ്ഞു. ജനറൽ സെക്രട്ടറി എ.യു. അജീഷ്, ആർ.ശിവൻ, എ.സോമസുന്ദരം, ബി.സന്തോഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.