നോർത്ത് പോലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കണം ജനാധിപത്വ കേരളാ കോൺഗ്രസ്സ്
പാലക്കാട് വലിയങ്ങാടിയിലുളള പോലീസ് സ്റ്റേഷൻ താരക്കാടിലീ RDO കോടതിയുടെ കോമ്പൗണ്ടിലോ മറ്റു സ്ഥലങ്ങളിലോ മാറ്റിസ്ഥാപിക്കണം.
- മാർക്കറ്റിലുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പൊതുജനങ്ങൾക്ക് ഗതാഗത തടസ്സം കാരണം ബുദ്ധിമുട്ടാണുളളത്.
- ഒട്ടനവധി നിരപരാധികൾ ശിക്ഷിക്കപ്പെടുന്ന സ്റ്റേഷനായി മാറിയിരിക്കുന്ന
അവസ്ഥയാണ് നിലവിലുളളത്.
- പരാതി നൽകാൻ പോകുന്ന പരാതിക്കാരനെ അസഭ്യം പറയുന്നതും ഭീഷണി
പ്പെടുത്തുന്നതും പരാതി സ്വീകരിക്കാത്തതും സ്ഥിരം സംഭവമാണ്.
- ചിലവാഹനങ്ങൾ ഒരു കേസിലും പെടാതെ പെറ്റി കേസുകളിൽ ഉളളതും ഇല്ലാത്തുമായ വാഹനങ്ങൾ ഉടമസ്ഥന് നൽകാതെ നശിച്ചുപോകുന്ന അവസ്ഥ യാണുള്ളത്. ജില്ലയിലും കേരളത്തും അതിനെതിരെ ഗവർൺമെന്റ് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ടി പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് റാഫി ബഹു.മുഖ്യമന്ത്രി, ബഹു.ഡി.ജി.പി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് നിവേദനം നൽകി.