വടക്കഞ്ചേരി സബ്ട്രഷറി ഉദ്ഘാടനം 26ന്
വടക്കഞ്ചേരി സബ്ട്രഷറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 26ന് രാവിലെ 11ന് ധനകാര്യ, കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്ക്കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന് അധ്യക്ഷനാകും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അനിത പോള്‍സണ്‍, സുമാവലി മോഹന്‍ദാസ്, രജിമോന്, കവിത മാധവന്, പി.എ. ഇസ്മയില്‍, ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്ജ് ജോസഫ്, ജില്ലാ ട്രഷറി ഓഫീസര്‍ ടി.സി. സുരേഷ് എന്നിവര്‍ പങ്കെടുക്കും.
ഫോട്ടോ:വടക്കഞ്ചേരി സബ് ട്രഷറി കെട്ടിടം










