സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസിനെതിരെ കെയുഡബ്ല്യുജെ
മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍.
സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയില്‍ മുതിര്‍ന്ന രാഷ്‌ട്രീയ നേതാവ് നടത്തിയ നിലവാരം കുറഞ്ഞതും അസഭ്യം കലര്‍ന്നതുമായ പ്രസ്താവനയിലും പെരുമാറ്റത്തിലും യൂനിയന്‍ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഹീനമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കൃഷ്ണദാസ് തയാറാകണമെന്ന് യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.










