കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി തമിഴ്നാട് ആരോഗ്യ വകുപ്പ്. വാളയാർ, നീലഗിരി ജില്ലയുടെ അതിർത്തിയായ നാടുകാണി ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലാണ് മെഡിക്കൽ സംഘം പരിശോധന നടത്തുന്നത്.
ഡോക്ടറും നേഴ്സുമാരും ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്. കേരളത്തിൽ നിന്നു വരുന്ന വാഹനങ്ങൾ തടഞ്ഞ് ആർക്കെങ്കിലും പനിയുടെ ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കും.