ദേശീയ പാതയില്‍ വിള്ളല്‍; കരാര്‍ കമ്ബനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് പരിഗണനയില്‍: മന്ത്രി കെ രാജന്
പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന പാതയിലാണ് വഴക്കുംപാറ അടിപ്പാതയോട് ചേര്‍ന്നാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ മാസങ്ങള്‍ക്ക് മുൻപ് ശ്രദ്ധയില്‍പ്പെട്ടെങ്കിലും പ്രത്യേക മിശ്രിതം ഉപയോഗിച്ച് പാറപ്പൊടിയിട്ട് അടയ്ക്കുകയായിരുന്നു.
എന്നാല്‍ ശാസ്ത്രീയമായ പരിഹാരത്തിന് ദേശീയപാത അതോറിറ്റിയോ കരാര്‍ കമ്ബനിയോ മുതിര്‍ന്നിരുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.