ദേശീയപാതയിലെ കാഴ്ചപ്പറമ്പിൽ നിയന്ത്രണംവിട്ട് ഡിവൈഡറിൽ കയറിയ കണ്ടെയ്നർ ലോറിക്ക പിന്നിൽ ചരക്കുലോറിയിടിച്ചു. സംഭവത്തിൽ ചരക്ക് ലോറിയുടെ ഡ്രൈവർക്ക് നിസ്സാരപരിക്കേറ്റു.
ബുധനാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവം. തമിഴ്നാട്ടിൽനിന്ന് വാളയാർ അതിർത്തി കടന്നുവന്ന കണ്ടെയ്നർ ലോറിയാണ് കാഴ്ചപ്പറമ്പ് ജങ്‌ഷന് സമീപം ആദ്യം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറിയുടെ കാബിൻ റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ഇതിനിടെ പിന്നാലെയെത്തിയ ചരക്കുലോറി കണ്ടെയ്നർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ചരക്കുലോറിയുടെ ഇന്ധന ടാങ്ക് പൊട്ടി ഡീസൽ ചോർന്നു. ഇതോടെ ദേശീയപാതയിൽ ഭാഗികമായി ഗതാഗതതടസ്സവുമുണ്ടായി.