തയ്യാറക്കിയത് ജോസ് ചാലക്കല്‍
കെ എസ് ആര് ടി സി യുടെ പുതിയനയം സര്‍ക്കാരിനേയും ജനങ്ങളേയും നഷ്ടത്തിലും കഷ്ടത്തിലുമാക്കും: ഓള് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്പാലക്കാട്: കെ എസ് ആര് ടി സി എം ഡി യും തൊഴിലാളി സംഘടനകളും ചേര്‍ന്ന് സ്വകാര്യബസ്സുകളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ടി ഗോപിനാഥന് കുറ്റപ്പെടുത്തി. സ്വകാര്യ സൂപ്പര്‍ ഫാസ്റ്റുകളേയും ലിമിറ്റിഡ് സ്റ്റോപ്പുകളേയും ഇല്ലാതാക്കി ഓര്ഡിനറിയാക്കിമാറ്റാനുള്ള വിജഞാപനം സ്വകാര്യബസ്സ് വ്യവസായത്തെ തകര്‍ക്കനാണ് ഉപകരിക്കുക. ഇതുവഴി തൊഴില്‍ നഷ്ടത്തിനുപരി സര്‍ക്കാരിന് സ്വകാര്യബസ്സുകളില്‍ നിന്നും നികുതി ഇനത്തില്‍ ലഭിക്കേണ്ടതായ കോടിക്കണക്കിന് രൂപ നഷ്ടമാവുകയും ചെയ്യും. യാത്രക്കാരെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയ ചാര്‍ജ്ജില്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതിനു പകരം അമിത ചാര്‍ജ്ജ് നല്‍കേണ്ടിവരും. സ്വകാര്യബസ്സുകള്‍ ഓര്ഡിനറിയാക്കുമ്പോള് സമയക്രമീകരണപ്രകാരം കൂടുതല്‍ സമയമെടുക്കും. പാലക്കാട്ടു നിന്നും കോഴിക്കോട്ടേയ്ക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളില്‍ മൂന്നുമണിക്കൂര്‍ക്കൊണ്ട് എത്തിയിരുന്നെങ്കില്‍ പുതിയ വിജ്ഞാപനപ്രകാരമുള്ള നിയമം വന്നാല്‍ സ്വകാര്യ ഓര്‍ഡനറി ബസ്സുകള്‍ അഞ്ചുമണിക്കൂര്‍ സമയം എടുക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ കൂടുതല്‍ പണം കൊടുത്ത് കെ എസ് ആര് ടി സി യില്‍ യാത്ര ചെയ്യേണ്ട ഗതികേടാണ് ജനങ്ങള്‍ക്കുണ്ടാവുക.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ നിലനിര്‍ത്തികൊണ്ടായിരുന്നു കെ എസ് ആര് ടി സി ബസ്സുകള്‍ക്ക് റൂട്ട് പെര്‍മിറ്റ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില തല്പര്യ കക്ഷികള്‍ സര്‍ക്കാരിനെ തെറ്റിധരിപ്പിച്ച് സ്വകാര്യബസ്സ് വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നിലപാട് ശക്തമായി തന്നെ ബസ്സുടമകള്‍ നേരിടുമെന്ന് ടി ഗോപിനാഥന് പറഞ്ഞു.ഒരു കെ എസ് ആര് ടി സി ബസ്സിന് ദിനംപ്രതി അയ്യായിരം രൂപ നഷ്ടം സഹിച്ചാണ് ഓടുന്നത്. ഇതുമൂലം സര്‍ക്കാര്‍ ഖജാനാവില്‍ നിന്നും കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ നഷ്ടം സഹിച്ചു കൊണ്ട് ഒരു പ്രസ്ഥാനം സര്‍ക്കാര്‍ നടത്തുമ്പോള്‍ അതുകൊണ്ട് ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകണം. ഉദാഹരണം ആശുപത്രി, വിദ്യാലയം എന്നിവ. സര്‍ക്കാരിന് നഷ്ടമാണെങ്കിലും പൊതുജനങ്ങള്‍ക്ക് ഉപകാരമാണ് ഉണ്ടാവുക. എന്നാല്‍ കെ എസ് ആര് ടി സി യാവട്ടെ യാത്രനിരക്ക് കൂട്ടി ജനങ്ങളേയും നഷ്ടത്തിലാക്കുന്നു. എന്നാല്‍ സ്വകാര്യബസ്സുകളാട്ടെ ദിനംപ്രതി ഡീസല്‍, വാഹനനികുതി എന്നീ ഇനങ്ങളില്‍ ആയിരത്തി എണ്ണൂറുരൂപ സര്‍ക്കാരിലേക്ക് നല്കുന്നതുമൂലം കോടിക്കണക്കിന് രൂപ സര്‍ക്കാരിന് ലാഭമാണ് ലഭിക്കുക .ജനങ്ങള്‍ക്കാകട്ടെ കുറഞ്ഞ നിരക്കില്‍ യാത്രചെയ്യുകയുമാവാം. അദ്ദേഹം താരത്യമപ്പെടുത്തി.നഷ്ടം വരുത്തുന്ന കെ എസ് ആര് ടി സി യെ കൂടുതല്‍ നഷ്ടത്തിലേക്ക് തള്ളിവിടുകയും സര്‍ക്കാരിലേക്ക് കോടിക്കണക്കിനു രൂപ ലഭിച്ചു കൊണ്ടിരിക്കുന്ന സ്വകാര്യബസ്സു വ്യവസായത്തെ ഇല്ലായ്മ ചെയ്യുന്ന ഈ നയം പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിനുതുല്യമാണെന്ന്ഗോപിനാഥന്ചൂണ്ടിക്കാട്ടി.സര്‍വ്വശക്തിയുമുപയോഗിച്ച് കെ എസ് ആര് ടി സി യുടെ പുതിയനയത്തെ എതിര്‍ക്കുമെന്നും ചര്‍ച്ചയിലൂടെ തീരുമാനമായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ടി ഗോപിനാഥന് മുന്നറിയിപ്പ് നല്കി.