നവീകരിച്ച ചരിത്രപൊതുകിണർ ഉദ്ഘാടനം നാളെ
മഹാത്മാഗാന്ധിയുടെ സന്ദർശനത്തോടെ ചരിത്രപ്രാധാന്യം നേടിയ കുഴൽമന്ദം ഹരിജൻ നായാടി കോളനിയിലെ നവീകരിച്ച പൊതുകിണർ നാളെ (നവംബർ നാല് ) രാവിലെ 11ന് പട്ടികജാതി- പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ- നിയമ- സാംസ്കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകുമാരി അധ്യക്ഷയാകുന്ന പരിപാടിയിൽ കെ.ഡി പ്രസേനൻ എം.എൽ.എ മുഖ്യാതിഥിയാകും. ഹരിജൻ നായാടി കോളനിയിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ഷേളി, കുഴൽമന്ദം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. പ്രകാശ്, ഒ.വി വിജയൻ സ്മാരക സമിതി സെക്രട്ടറി ടി. ആർ അജയൻ, ഡി.ടി.പി. സി സെക്രട്ടറി കെ. ജി അജേഷ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്