പാലക്കാട്: കെറെയിൽ പദ്ധതിക്കെതിരെ പാലക്കാട് ആർഡിഓ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകരെ ഗെയിറ്റിന് മുന്നിൽ വച്ച് പോലീസ് തടഞ്ഞു. പ്രതീകാത്മക കെറെയിൽ കല്ലുകൾ ഇവർ ഓഫീസ് വളപ്പിലേക്ക് എറിഞ്ഞു.
കെ റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രവാക്യമാണ് പ്രവർത്തകർ മുഴക്കിയത്. ഇവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.