ഇടതു പാർട്ടികളും ജനാധിപത്യ പാർട്ടികളും ഒത്തുചേർന്ന് നാല്
ദശാബ്ദങ്ങൾക്ക് മുൻപ് രൂപംകൊടുത്ത കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി
രാജ്യത്തിനു മുഴുവൻ മാതൃകയായി മാറിയെന്ന് സംസ്ഥാന വനം വന്യജീവി വകുപ്പ്
മന്ത്രി ശ്രീ എകെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. ബിജെപി ക്കെതിരായ മതേതര
ബദൽ രൂപപ്പെടുത്തുന്നതിന് മുൻകൈയെടുക്കാൻ ബാധ്യതപ്പെട്ട കോൺഗ്രസ് ആ
കാര്യത്തിൽ കാണിക്കുന്ന നിസ്സംഗ മനോഭാവം രാജ്യത്തിന് ഗുണകരമല്ല എന്നും ആ
സാഹചര്യത്തിലാണ് പരിമിതികൾക്ക് കത്തും ദേശീയതലത്തിൽ മതേതര കക്ഷികളുടെ
കൂട്ടായ്മ രൂപപ്പെടുത്താൻ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ
മുന്നിട്ടിറങ്ങിയത് എന്ന് മന്ത്രി കൂട്ടിച്ചേർത്തു. നാഷണലിസ്റ്റ്
കോൺഗ്രസ് പാർട്ടി പാലക്കാട് ജില്ല നേതൃസംഗമം ഗസാല ഓഡിറ്റോറിയത്തിൽ
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് എ
രാമസ്വാമി അധ്യക്ഷതവഹിച്ചു. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി പി എ റസാഖ്
മൗലവി മുഖ്യപ്രഭാഷണം നടത്തി. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ
ഓട്ടൂർ ഉണ്ണികൃഷ്ണൻ, പി അബ്ദുറഹ്മാൻ ജില്ലാ ഭാരവാഹികളായ കെ പി
അബ്ദുറഹ്മാൻ ഷൗക്കത്തലി കുളപ്പാടം അഡ്വക്കേറ്റ് രവിശങ്കർ എന്നിവർ
യോഗത്തിൽ പ്രസംഗിച്ചു.