അഴുക്കുച്ചാലില്‍ വീണ് വയോധികന് പരിക്ക്. അരവിന്ദാക്ഷ മേനോന്റെ (76) വലതുകാല്‍ ഒടിഞ്ഞു. ഞായറാഴ്ച രാത്രി പാലക്കാട് അകത്തേതറ നടക്കാവിലായിരുന്നു സംഭവം.
കാലൊടിഞ്ഞ വയോധികൻ അര മണിക്കൂറോളം അഴുക്കുച്ചാലില്‍ കിടന്നു. റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തെ തുടര്‍ന്ന് റോഡിലെ ചെളി കാരണം സ്ലാബിന് മുകളിലൂടെ നടക്കുമ്ബോഴായിരുന്നു അപകടം.
വെളിച്ചമില്ലാത്തതിനാല്‍ സ്ലാബിലെ കുഴി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് അരവിന്ദാക്ഷ മേനോന് പറഞ്ഞു. ശബ്ദം കേട്ട് വന്ന പ്രദേശവാസികളാണ് വയോധികനെ ആശുപത്രിയില്‍ എത്തിച്ചത്.