2 മ
185 ക
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ പ്രദർശന – വിപണന മേളയ്ക്ക് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം ഒരുങ്ങി.
വ്യാഴം വൈകിട്ട് അഞ്ചിന് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. 56, 000 ചതുരശ്ര അടിയിൽ 150 സ്റ്റാളാണ് മേളയിലുള്ളത്. സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് മേളയിലൂടെ അറിയാനാവും. ദിവസവും വിവിധ
വിഷയങ്ങളിൽ സെമിനാർ നടത്തും. കലാ സാംസ്കാരികപരിപാടികളും അരങ്ങേറും.
തനത് രുചിക്കൂട്ടുകളും കരകൗശല കാർഷികോൽപ്പന്നങ്ങൾ മുതൽ ധനസഹായമുൾപ്പെടെയുള്ള സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കും. കുടുംബശ്രീയും കെടിഡിസിയും സംയുക്തമായൊരുക്കുന്ന ഫുഡ് സ്റ്റാൾ ഉണ്ടാവും.