ഗ്യാസ് വില വര്‍ധിപ്പിക്കാനുള്ള മോദി സര്‍ക്കാര്‍ തീരുമാനം സാധാരണക്കാരുടെ അടുക്കളക്ക് നേരെയുള്ള ബുള്‍ഡോസര്‍ പ്രയോഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.
റെയില്‍വേ ഭക്ഷണത്തിന് വില വര്‍ധിപ്പിച്ചതിന് പിറകെയുള്ള നടപടിക്കെതിരെ ജനകീയ പ്രതിരോധ നിര ഉയരണം. എട്ടു വര്‍ഷത്തിനിടെ 700 രൂപയാണ് വര്‍ധിപ്പിച്ചത്. മോദി അധികാരത്തിലെത്തുമ്ബോള്‍ 410 രൂപയായിരുന്ന ഗ്യാസ് വില 1110 ലെത്തി. വിലവര്‍ധനവിനെതിരെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്ന് എം.വി.ഗോവിന്ദന് ചോദിച്ചു.