പാലക്കാട്: മേലാ മുറി ഹനുമാൻ ക്ഷേത്രത്തിനു സമീപം മാലിന്യം കത്തുന്നത് ശ്രദ്ധയിൽ പെടുകയും പരിസര വാസിയായ യുവാവാണ് മാലിന്യം നിക്ഷേപിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ നഗരസഭ ചെയർപേഴ്സൻ പ്രിയ അജയൻ്റെ നേതൃത്ത്വത്തിൽ പ്രസ്തുത യുവാവിൻ്റെ വീട്ടിൽ തന്നെ മാലിന്യം തിരികെ ഏൽപ്പിച്ച് താക്കീത് നൽകി.ചെയർപേഴ്സൻ്റെ ഈ നടപടി സമൂഹം ഒന്നടങ്കം അഭിനന്ദിച്ചു.വീടുകളിലെ മാലിന്യം ഇത്തരത്തിൽ കൊണ്ടു വന്നിട്ടുന്നതിനെതിരെ ശക്തമായ നിലപാടാണ് ചെയർപേഴ്സൺ ചെയ്തതെന്നും നാട്ടുകാർ പറഞ്ഞു.മലിന്യം പുറത്തെറിയുന്ന പ്രവണത ഇല്ലാതാക്കാൻ ഇത്തരം പ്രതികരണം ഉപയോഗപ്രദമാവുമെന്നും നാട്ടുകാർ പറഞ്ഞു.