ഹെഡ്ഗേവാർ വിഷയത്തിൽ നഗരസഭയിൽ പൊരിഞ്ഞ അടി
സി.പി.എം, യു.ഡി.എഫ് കൗൺസിലർമാരാണ് നഗരസഭ യോഗത്തിൽ പ്രതിഷേധമുയർത്തിയത്. ഇത് പ്രതിപക്ഷ കൗൺസിലർമാരും ബി.ജെ.പി കൗൺസിലർമാരും തമ്മിലുള്ള കൈയാങ്കളിയിലേക്ക് നയിച്ചു.
ആരാണ് ഹെഡ്ഗേവാർ എന്ന പോസ്റ്റർ ഉയർത്തിക്കാണിച്ചാണ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചത്. സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. കൗൺസിലർമാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണ് പൊലീസ്.
സ്പെഷ്യൽ സ്കൂൾ കെട്ടിടത്തിനാണ് ആർ.എസ്.എസ് സ്ഥാപകനായ ഹെഡ്ഗേവാറിന്റെ പേര് നൽകാൻ തീരുമാനിച്ചത്. പ്രതിഷേധമുയർന്നിട്ടും നഗരസഭ ഭരണകൂടം തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. അതിനു ശേഷമാണ് നഗരസഭ യോഗത്തിൽ വിഷയം ചർച്ചക്ക് വന്നത്. ആരാണ് ഹെഡ്ഗേവാർ എന്ന് ചോദിച്ചാണ് യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ ഹാളിലെത്തിയത്