നഗരസഭ ഭരണസമിതിയിലെ ചേരിപ്പോരില്‍ ഇടപെടാന്‍ പാർട്ടി നേതൃത്വം.
പാലക്കാട്: കഴിഞ്ഞദിവസം വിഷയം ചര്‍ച്ചചെയ്യാന്‍ വിളിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വനിതകള്‍ അടക്കം കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഭിന്നിപ്പ് മറനീക്കി പുറത്തുവന്നിരുന്നു. പലരും പരുഷമായ ഭാഷയില്‍ പരസ്പരം തര്‍ക്കിച്ചത് വാക്കേറ്റത്തില്‍ കലാശിച്ചിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ആര്.എസ്.എസ് അടക്കമുള്ളവര്‍ നിലപാട് കടുപ്പിച്ചതോടെയാണ് ബി.ജെ.പി നേതൃത്വം വിഷയത്തില്‍ ഇടെപടുന്നത്.
ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും സംഘടനക്കും ഭരണത്തിനും ചീത്തപ്പേരുണ്ടാക്കിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് സംഘ്പരിവാര്‍ നേതൃത്വം കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭരണസമിതി രൂപവത്കരണത്തോടെ ഉടലെടുത്ത അസ്വാരസ്യങ്ങളും എതിര്‍പ്പും വിഭാഗീയതയിലേക്കടക്കം നീങ്ങുന്നതായി ഒരുവിഭാഗം വിമര്‍ശനമുന്നയിക്കുന്നു. നഗരസഭ അധ്യക്ഷ സ്ഥാനത്തിന് അവകാശവാദമുന്നയിച്ചവര്ക്കുണ്ടായ നിരാശയാണ് നിലവിലെ പ്രശ്നങ്ങളുടെ അടിസ്ഥാനം എന്ന് ഒരുവിഭാഗം ആരോപിക്കുേമ്ബാള് തലമുറ മാറ്റത്തിെന്റ പേരുപറഞ്ഞ് ഏതാനും ചിലര്‍ മാത്രം തീരുമാനങ്ങളെടുക്കുകയാണെന്നും പാര്‍ട്ടിവേദികളില്‍ പോലും ചര്‍ച്ചയാക്കുന്നില്ലെന്നും നിരന്തരം അവഗണിക്കുകയാണെന്നും മറുവിഭാഗം പറയുന്നു.
ഇതിനിടെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ മുതിര്‍ന്ന അംഗങ്ങളില്‍ ചിലര്‍ക്ക് സംസ്ഥാന നേതാക്കളുടെ പിന്തുണയുണ്ടെന്ന ആരോപണവും സംഘ്പരിവാര്‍ നേതൃത്വം പരിശോധിച്ചുവരുകയാണ്. വിഷയം പാര്‍ട്ടിവേദികള്‍ വിട്ട് പുറത്തുേപാകുന്നതിന് മുമ്ബ് പരിഹരിക്കണമെന്ന കര്‍ശന നിര്‍ദേശം സംഘ്പരിവാര്‍ സംഘടനകള്‍ നല്‍കിയതായത് വിവരം.










