
മുണ്ടൂർ: മുണ്ടൂരിൽ എം.വി. സജിത പ്രസിഡന്റാകും. അഞ്ചാംവാർഡ് ഒടുവുംകാട് നിന്ന് 305 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജിത വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ പട്ടികജാതി വനിതാസംവരണമാണ് പഞ്ചായത്തിലെ രണ്ട് വാർഡുകളാണ് പട്ടികജാതി വനിതാസംവരണമുണ്ടായിരുന്നത്. രണ്ടാം വാർഡ് വേലിക്കാടും അഞ്ചാം വാർഡ് ഒടുവുംകാടും.
രണ്ടാം വാർഡിൽ എൻ.ഡി.എ. സ്ഥാനാർഥി രമ്യമോളാണ് വിജയിച്ചത്. പഞ്ചായത്തിലെ 18 വാർഡിൽ 13-ലും വിജയിച്ചാണ് എൽ.ഡി.എഫ്. ഭരണം തിരിച്ചുപിടിച്ചത്. ഒറ്റവാർഡിൽ മാത്രം പട്ടികജാതി വനിത ജയിച്ചതിൽ പ്രസിഡന്റ് സ്ഥാനം സജിത മത്സരമില്ലാതെ കൈവരിച്ചിരിക്കുകയാണ്. ഏരിയാകമ്മിറ്റി അംഗവും മുൻ ബ്ലോക്ക് വികസനകാര്യ സമിതി അധ്യക്ഷനുമായിരുന്ന വി. ലക്ഷ്മണൻ വൈസ് പ്രസിഡന്റാകാനാണ് സാധ്യത.