ഒറ്റപ്പാലം: നെല്ലിക്കോട് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ കവിൻ വീട്ടുമുറ്റത്ത് മണ്ണുകൊണ്ട് തന്റെ ഭാവനകൾക്ക് രൂപം നൽകിയതാണ് കോവിഡ് കാലത്തെ സമയം ചെലവഴിക്കുന്നത്. ആദ്യമെല്ലാം തന്റെ ഭാവനകൾക്ക് ഒരു രൂപം നൽകാൻ ഗോതമ്പുമാവാന് ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് അത് വീട്ടുമുറ്റത്തെ മണ്ണിലേക്ക് വഴിമാറുകയായിരുന്നു. പ്രത്യേകം പരിശീലനം ഒന്നും തന്നെ ലഭിക്കാത്ത കവിൻ മോഡലുകൾ ഒന്നും തന്നെ ഉപയോഗിക്കാതെ തന്റെ മനസ്സിൽ വിരിയുന്ന ഭാവനകൾ കൊണ്ട് മാത്രമാണ് ഇത്തരം രൂപങ്ങൾ നിർമ്മിക്കുന്നതെന്നതും ശ്രദ്ധേയമാണ്. നെല്ലിക്കോട് സ്കൂളിന് സമീപമുള്ള ഹോട്ടൽ നടത്തിവരുന്ന കണ്ണൻ അഞ്ജലി ദമ്പതികളുടെ മകനാണ് ഈ കൊച്ചുമിടുക്കൻ