പാലക്കാടിന്റെ കിഴക്കന്‍മേഖലയിലും തിരഞ്ഞെടുപ്പ് ആവേശം. കാലിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന രമ്യ ഹരിദാസ് എംപിയെ രംഗത്തിറക്കിയാണ് യുഡിഎഫ് പ്രചാരണം.
കോണ്‍ഗ്രസ് നേതാക്കളുടെ വിമതനീക്കങ്ങളില്‍ ആദ്യം പകച്ചുപോയ ഇടമാണ് ചിറ്റൂര്‍, പട്ടഞ്ചേരി മേഖല. മുറിവുണങ്ങിയെങ്കിലും വോട്ടു കുറയാതിരിക്കാന്‍ നേതാക്കള്‍ തന്നെ രംഗത്തിറങ്ങി. ആവേശത്തിന് ഒപ്പം ചേര്‍ത്തിരിക്കുന്നത് രമ്യ ഹരിദാസ് എംപിയെയാണ്. കാലിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്ന രമ്യ ചിറ്റൂരില്‍ തന്നെയാണ് ആദ്യ പ്രചാരണത്തിനിറങ്ങിയത്. പാട്ടും പ്രസംഗവുമായി എല്ലായിടത്തും.