‘
രമ്യ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം പ്രവര്‍ത്തകരുടെ ധിക്കാരപരമായ നടപടിയില്‍ യുഡിഎഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രമ്യാ ഹരിദാസ് എംപിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തില്‍ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും വി ഡി സതീശന് പ്രതികരിച്ചു.