ഡിജിറ്റലൈസേഷന്റെ പേരിൽ കഴിഞ്ഞ ആറു വർഷമായി പാലക്കാട് മോയൻ ഗേൾസ് ഹയർ
സെക്കൻഡറി സ്കൂളിനോട് കാണിക്കുന്ന അവഗണനക്കെതിരെ യുവമോർച്ചയുടെ
നേതൃത്വത്തിൽ ഇന്ന് കാലത്ത് നടന്ന പ്രതിഷേധം യുവമോർമ ജില്ലാ അധ്യക്ഷൻ
ശ്രീ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു
നവീൻ വടക്കന്തറ, അശോക് പുത്തൂർ രഘു മണലി K അനൂപ് കുമാർ എന്നിവർ നേതൃത്വം നൽകി
2014 ൽ വളരെ കൊട്ടിഘോഷിച്ചു പാലക്കാട് എം എൽ എ ശ്രീ . ഷാഫി പറമ്പിൽ
നടത്തിയ ഉദ്ഘാടന മാമാങ്കങ്ങളിൽ ഒന്നായ മോയൻസ് സ്ക്കൂളിന്റെഹൈടെക്
വൽക്കരണം വലിയ ദുരിതമാണ് വിദ്യാർത്ഥിനികൾക്കും അദ്ധ്യാപകർക്കും
സമ്മാനിച്ചിരിക്കുന്നത് .
എന്തെല്ലാം പ്രഖ്യാപനങ്ങൾ ആയിരുന്നു . എല്ലാ ക്ലാസ് മുറികളിലും ബ്ലാക്
ബോർഡിന് പകരം ഡിജിറ്റൽ ബോർഡ് എല്ലാ വിദ്യാര്ഥിനികൾക്കും ടാബ്ലറ്റ്
തുടങ്ങി ഒരുപാട് ഒരുപാട് വാഗ്ദാനങ്ങൾ . അവസാനം . നിലവിൽ ഇപ്പോൾ നവീകരണം
തുടങ്ങി 6 വർഷം തികയുന്ന സമയത്തു പണ്ട് ഉണ്ടായിരുന്ന ബ്ലാക്ക് ബോർഡ്
പോലും ഇല്ലാത്ത സ്ഥിതിയിൽ ഉള്ള ക്ലാസ് മുറികൾ ആണ് നിലവിലുള്ളത്
പാലക്കാടിലെ ചുട്ടു പൊള്ളുന്ന കാലാവസ്ഥയിൽ ഡിജിറ്റലൈസേഷന്റെ ഭാഗമായി
ക്ലാസ് മുറികളിൽ നിന്നും അഴിച്ചു മാറ്റപെട്ട ഫാനുകൾ , വെളിച്ചം
ആവശ്യത്തിന് ഇല്ലാത്ത ക്ലാസ് മുറികൾ . എന്തിനായിരുന്നു ?
ഈ ദുരിതപൂർണമായ പഠന അന്തരീക്ഷം നല്ല രീതിയിൽ മുന്നോട്ടു പോകുന്ന ഈ
വിദ്യാലയത്തിന് നൽകിയത് എന്തിന്എന്ന് പാലക്കാട് MLA മറുപടി പറയണം എന്ന്
പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു
വാഗ്ദാനങ്ങൾ നൽകുന്നതിൽ കാണിക്കുന്ന വേഗത പദ്ധതിപൂർത്തീകരണത്തിലും
കാണിക്കുവാൻ തയ്യാറാവണം
പദ്ധതി ഉദ്ഘാടനം എന്നപേരിൽ തറക്കല്ലിട്ട് പോവുന്ന രീതി അവസാനിപ്പിക്കുവാൻ
പാലക്കാട് എംഎൽഎ തയ്യാറാവണം എന്നും പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു