2013 – 14 വർഷം പാലക്കാട് എം എൽ എ പ്രഖ്യാപിച്ച പാലക്കാട് മോയൻ ഗേൾസ് ഹൈസ്കൂൾ ഡിജിറ്റലൈസേഷൻ പദ്ധതിക്കു പിന്നിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരണമെന്നും അഴിമതിയും ക്രമക്കേടും വിജിലൻസ് അന്വേഷിക്കണമെന്നും KSTA പാലക്കാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഡിജിറ്റലൈസേഷൻ പദ്ധതി പൂർത്തിയാക്കാൻ MLA ക്കു സാധിക്കാത്ത പക്ഷം സർക്കാർ ഇടപെടലുണ്ടാവണമെന്നും ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും KSTA ജില്ലാ സെക്രട്ടറി എം എ അരുൺകുമാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു