Thursday, June 5, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മോദി സർക്കാർ രാജ്യത്തെ 6 ലക്ഷം കോടി രൂപയ്ക്ക് വിൽപ്പനക്ക് വെ ച്ചിരിക്കുന്നു : എൻ എൻ കൃഷ്ണദാസ്

Palakkad News by Palakkad News
4 years ago
in Uncategorized
0
മോദി സർക്കാർ രാജ്യത്തെ 6 ലക്ഷം കോടി രൂപയ്ക്ക് വിൽപ്പനക്ക് വെ ച്ചിരിക്കുന്നു : എൻ എൻ കൃഷ്ണദാസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

60 വർഷക്കാലത്തെ കോൺഗ്രസ് ഭരണ കാലത്ത് രാജ്യത്ത് തുടങ്ങിയതും സംരക്ഷിച്ചതുമായ പൊതുമുതൽ മോദി സർക്കാർ 6 ലക്ഷം കോടി രൂപയ്ക്ക് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ഈ വിഷയത്തിൽ പ്രതിപാദിച്ച് മുൻ എം പി എൻ എൻ കൃഷ്ണദാസ് ഫെയ്സ്ബുക്കിൽ കുറിച്ചതിന്റെ പൂർണ്ണരൂപം –

യൂണിയൻ സർക്കാർ രാഷ്ട്രത്തിന്റെ വിലപ്പെട്ടതെല്ലാം വിൽക്കാൻ വച്ച് കഴിഞ്ഞു. ആധുനിക ഇന്ത്യയുടെ നിർമ്മിതിയിലും, രാഷ്ട്രത്തിന്റെ അഭിമാന സ്തംഭങ്ങളായ പൊതുമേഖലയുടെ നിർമ്മാണത്തിലും ഒരു പങ്കും നിർവഹിക്കാനാവാത്തതിന്റെ അപകർഷതാ ബോധമാവാം മനഃസാക്ഷിക്കുത്തില്ലാതെ നിർലജ്ജം എല്ലാം വിറ്റു തുലക്കുന്നതിന് ബിജെപി സർക്കാരിനെ പ്രേരിപ്പിക്കുന്നത്. അല്ലെങ്കിൽ ലോകത്തെ ഏറ്റവും വിപുലമായ റയിൽവെ നെറ്റ് വർക്കുകളിൽ ഒന്നായ ഇന്ത്യൻ റെയിൽവേയും, ദേശീയ പാതയും കിലോമീറ്ററുകൾ കണക്കാക്കി അളന്നു മുറിച്ചു വിൽക്കാൻ ഏതെങ്കിലും ഒരു സർക്കാർ തയ്യാറാവുമോ ? വിമാനത്താവളങ്ങളും, തുറമുഖങ്ങളും, വൈദ്യുതി നിലയങ്ങളും, കൽക്കരിപ്പാടങ്ങളും, പ്രകൃതി വാതക പൈപ്പ് ലയിനുകളും, ജലസ്രോതസ്സുകളും, ഖനികളും, സ്റ്റേഡിയങ്ങളും, സംഭരണ ശാലകളും, വാർത്താ വിതരണ മേഖലയിൽ സർക്കാർ ഉടമസ്ഥതയിൽ ഇനിയും അവശേഷിക്കുന്ന ടെലിഫോൺ ടവറുകൾ പോലും വിറ്റു കാശാക്കുകയാണ് സർക്കാർ ലക്‌ഷ്യം എന്ന് ധന മന്ത്രി തന്നെ വാർത്താ സമ്മേളനം വിളിച്ചു പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനു പുറമെ നല്ല ലാഭത്തിൽ പ്രവർത്തിക്കുന്ന മറ്റു സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിയും വിൽക്കാൻ വച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്രത്തെ ആകെ പൊളിച്ചു വിൽക്കാനാണ് പദ്ധതി. അതിലൂടെ 6 ലക്ഷം കോടി രൂപ സമാഹരിക്കാനാണത്രെ ലക്ഷ്യമിടുന്നത്. ആഗോള അടിസ്ഥാനത്തിലുള്ള “മെഗാ വിൽപ്പന മേളയി” ൽ ആകർഷകമായ വിലയിളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് വച്ചാൽ അകത്തും, പുറത്തുമുള്ള കോർപ്പറേറ്റ് മുതലാളിമാർക്ക് രാഷ്ട്രത്തിന്റെ സമ്പത്ത് പങ്കിട്ടെടുക്കാം. ഇതിലൂടെ സമാഹരിക്കുന്ന 6 ലക്ഷം കോടി രൂപയോ? ; അതും പിന്നീട് വിവിധ ഇളവുകളിലൂടെ കോർപറേറ്റ് മുതലാളിമാർക്ക് തന്നെ ലഭിക്കും. ഇങ്ങനെ, സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ തന്നെ രാഷ്ട്രത്തെ നവസാമ്രാജ്യത്ത്വത്തെ തിരിച്ചേൽപ്പിക്കുക എന്നതാണ് മോഡി സർക്കാർ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യ സമ്പാദന സമരത്തിലും, രാഷ്ട്ര രൂപീകരണത്തിലും പങ്ക് നിർവ്വഹിക്കാത്തവരിൽ നിന്ന് ഈ അപനിർമ്മാണമല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാൻ ?

എന്നാൽ സ്വാതന്ത്ര്യ സമരത്തിന്റെ അഭിമാനബോധമുള്ള ഇന്ത്യൻ ജനത ഇത് അംഗീകരിക്കുന്നില്ല. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ രാഷ്ട്രത്തിന്റെ ഭൂതകാല സ്വാതന്ത്ര്യസമരകാല പൈതൃകം ഓർത്തെടുത്ത് രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള മഹാ സമരത്തിന്റെ ഇടിമുഴക്കമായി മാറും. സെപ്റ്റംബർ മാസം മുതൽ രാജ്യവ്യാപക പോരാട്ടങ്ങളിലേക്ക് ജനങ്ങൾ ഇറങ്ങുകയാണ്. ഈ രാഷ്ട്രദ്രോഹികൾക്ക് ഇന്ത്യയെ വിട്ടുകൊടുക്കില്ല.

Previous Post

ജമാഅത്തെ ഇസ്ലാമി – ബഷീർ ഹസൻ നദ് വി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ സെക്രട്ടറി.

Next Post

ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.58

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.58

ജില്ലയില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.58

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News