പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് രണ്ട് മണിവരെ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. തൃശൂർ, വടക്കഞ്ചേരി, നെന്മാറ, കൊടുവായൂർ, കൊല്ലങ്കോട്, കുഴൽമന്ദം ഭാഗത്ത് നിന്ന് വരുന്ന എല്ലാ ബസുകളും കാഴ്ചപറന്പ് താത്ക്കാലിക സ്റ്റാൻഡിൽ ആളുകളെ ഇറക്കി തിരിച്ച് സർവീസ് നടത്തണം.
ചിറ്റൂർ, വണ്ടിത്താവളം, മീനാക്ഷിപുരം ഭാഗത്ത് നിന്ന് വരുന്ന ബസുകളും മറ്റ് വാഹനങ്ങളും കാടാങ്കോട് എത്തി ആളുകളെ ഇറക്കി മെഡിക്കൽ കോളജ് എത്തി യു ടേണ്‍ തിരിഞ്ഞ് സർവീസ് റോഡ് വഴി തിരിച്ച് സർവീസ് നടത്തണം. കോഴിക്കോട്, മണ്ണാർക്കാട്, മുണ്ടൂർ, കോങ്ങാട്, മലന്പുഴ, റെയിൽവേ കോളനി ഭാഗത്ത് നിന്നും വരുന്ന ബസുകൾ ശേഖരിപുരം ഭാഗത്ത് എത്തി ആളുകളെ ഇറക്കി അത് വഴി തന്നെ തിരിച്ച് സർവീസ് നടത്തണം. വാളയാർ, കഞ്ചിക്കോട്, പാറ, അത്തിക്കോട്, കൊഴിഞ്ഞാന്പാറ ഭാഗത്ത് നിന്നുള്ള ബസുകൾ കൂട്ടുപാതയിൽ ആളുകളെ ഇറക്കിതിരിച്ച്സർവീസ്നടത്തണം.
ടൗണിൽ സർവീസ് നടത്തുന്ന എല്ലാ ടൗണ്‍ ബസുകളും ശേഖരിപുരം ഭാഗത്ത് എത്തി ആളുകളെ ഇറക്കി അത് വഴി തിരിച്ച് സർവീസ് നടത്തണം. പട്ടാന്പി, ഒറ്റപ്പാലം, ഷൊർണ്ണൂർ , കോട്ടായി, പുടൂർ , പെരിങ്ങോട്ടു കുർശി, കല്ലേക്കാട് ഭാഗങ്ങളിൽ നിന്ന് വരുന്ന എല്ലാ ബസുകളും മേപ്പറന്പ് സർവീസ് റോഡിൽ സർവീസ് അവസാനിപ്പിച്ച് അത് വഴി തിരിച്ച് പോകണം. വാളയാർ, കൊഴിഞ്ഞന്പാറ, ചിറ്റൂർ, നെന്മാറ, കൊല്ലങ്കോട്, ആലത്തൂർ, കുഴൽമന്ദം, വടക്കഞ്ചേരി, തൃശൂർ ഭാഗത്ത് നിന്ന് വരുന്ന കെ എസ് ആർ ടി സി ബസുകൾ കണ്ണന്നൂർ, തിരുനെല്ലായി, മേഴ്സികോളജ്, കെഎസ് ആർടിസി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് അത് വഴി തന്നെ തിരിച്ച് സർവീസ് നടത്തണം. കോഴിക്കോട്, മുണ്ടൂർ, കോങ്ങാട്, ഒലവക്കോട്, മലന്പുഴ ഭാഗത്ത് നിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ഒലവക്കോട് ചുണ്ണാന്പുത്തറ ബിഒസി, ശകുന്തള ജംഗ്ഷൻ വഴി സ്റ്റാൻഡിൽ പ്രവേശിച്ച് തിരിച്ച് പോകണം.