കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് അടിയറവെച്ച മോഡീ സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു

പാലക്കാട്,പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് SDPI അത്തിക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്തിക്കോട് സെന്ററിൽ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്.ഡി.പി.ഐ നടത്തിയ പ്രതിഷേധം ഷാഫി അത്തിക്കോട് ഉദ്ഘാടനം ചെയ്യുതു ഭക്ഷ്യ സുരക്ഷയെ സാരമായി ബാധിക്കുന്ന മൂന്ന് നിയമങ്ങളാണ് ജനാധിപത്യ മര്യാദകള്‍ ഒട്ടും പാലിക്കാതെ പാര്‍ലമെന്റില്‍ ചുട്ടെടുത്തിട്ടുള്ളത്. ഇതിലൂടെ മാര്‍ക്കറ്റിന്റെ നിയന്ത്രണം ബിജെപി കോര്‍പറേറ്റ് ഭീമന്മാരുടെ കാല്‍ക്കീഴില്‍ അടിയറ വെച്ചിരിക്കുകയാണ്. ഈ ഫാഷിസ്റ്റ് – മുതലാളിത്ത സഖ്യത്തെ തകര്‍ക്കുവാന്‍ ജനലക്ഷങ്ങള്‍ കര്‍ഷകരോട് കൈ കോര്‍ത്തിരിക്കുകയാണെന്നും ഈ സമരം വിജയം കാണുമെന്നും അദ്ദേഹംപറഞ്ഞു. എസ്ഡിപിഐ ഭാരവാഹികളായ ഹാറൂൺ അത്തിക്കോട്, ജാഫർ കൊഴിഞ്ഞാമ്പാറ എന്നിവർസംസാരിച്ചു.