പാലക്കാട്ടെ 50 കുട്ടികൾക്ക് കൂടി ഓൺലൈൻ പഠനത്തിന് അവരുടെ അവകാശമായ മൊബൈൽ ഫോൺ നൽകാനായെന്ന് ഷാഫി പറമ്പിൽ എം എൽ എ
മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് അൻപത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായം നൽകിയത് .
ചെയർമാൻ നന്ദകുമാർ നേരിട്ടെത്തി അര്‍ഹരായ കുട്ടികൾക്ക് പാലക്കാട് വെച്ച് ഫോൺ കൈമാറി.
കുട്ടികൾക്കൊരു സ്മാർട്ട് ഫോൺ വാങ്ങുവാൻ കഴിയാതെ പോയത് അച്ഛനമ്മമാരുടെ കുറവ് കൊണ്ടോ പോരായ്മ കൊണ്ടോ അല്ല .
അവരുടെ ജീവിത സാഹചര്യങ്ങളിലെ മുൻഗണനകൾ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതായത് കൊണ്ടാണ് .
മണപ്പുറം ഫൗണ്ടേഷനും ദിവസങ്ങൾക്ക് മുന്നേയുള്ള ഫേസ്ബുക്ക് പോസ്റ്റ് വഴിയും സഹായം നല്‍കിയവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി പറഞു