റോഡ് നവീകരണത്തിന്റെ ഭാഗമായി പട്ടാമ്ബി ടൗണിലെ കൈയേറ്റമൊഴിപ്പിക്കല്‍, വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് മുഹമ്മദ് മുഹ്സിൻ എം.എല്‍.എ വകുപ്പ് മേധാവികള്‍ക്കും ഉദ്യോഗസ്ഥർക്കും നിർദേശം നല്കി
.കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് വ്യാപാരികളും കെട്ടിട ഉടമകളും സഹകരിക്കണമെന്ന് എം.എല്‍.എ അഭ്യർഥിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി പട്ടാമ്ബി മുനിസിപ്പല്‍ പരിധിയില്‍ നടത്തേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങളെക്കുറിച്ച് നടന്ന ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.