സൈബർ നിരീക്ഷണം ശക്തമാക്കണം
സമൂഹ മാധ്യമങ്ങളിൽ കൂടിയുള്ള
അധിക്ഷേപവും അപമാനിക്കലും അന്വേഷിക്കുന്നതിനുള്ള പോലീസിന്റെ നിരീക്ഷണം
ശക്തമാക്കണമെന്ന് ഷാഫി പറമ്പിൽ എം എൽ എ അഭിപ്രായപ്പെട്ടു .
കല്ലേപ്പുള്ളി അമ്പലക്കാട് ഹരിജൻ കോളനിയിലെ സുരേന്ദ്രനാഥിന്റെ
ആത്മഹത്യയിൽ കൊള്ളപലിശക്കാരുടെയും , ഗുണ്ടാ പിരിവുകാരുടെയും
പങ്കിനെക്കുറിച് എസ് പി യുടെ നേതൃത്വത്തിൽ അന്വേഷിക്കുക
,കൊള്ളപലിശക്കാരുടെയും ഗുണ്ടകളുടെയും ഭീഷണി നേരിടുന്നവർക്ക് വേണ്ടി
പ്രത്യക പരാതി പരിഹാര സംവിധാനം ഒരുക്കുക, മരണപ്പെട്ട സുരേന്ദ്രനാഥിന്റെ
കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകുക ,ഓപ്പറേഷൻ
കുബേര പുനരാരംഭിക്കുന്നതിനു തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങൾ ഷാഫി പറമ്പിൽ
എം എൽ എ ഉന്നയിച്ചു . പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ
നേതൃത്വത്തിൽ നടത്തിയ എസ പി ഓഫീസ് മാർച്ചിൽ പങ്കെടുത്തു കൊണ്ട്
സംസാരിക്കുകയായിരുന്നു ഷാഫി.. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി വി സതീഷ്
അധ്യക്ഷം വഹിച്ചു . യു ഡി എഫ് പാലക്കാട് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ
പ്ലാക്കാട്ട് , യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം പ്രശോഭ് ,
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സദ്ധാംഹുസൈൻ, മണ്ഡലം
കോൺഗ്രസ് പ്രസിഡന്റുമാരായ ബി അനിൽ , താഹ , ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ
കുപ്പേലൻ, ഷാജി , വി അറുമുഖൻ , പ്രഫുൽ കുമാർ,ജവഹർ രാജ് , കെ ആർ ശരരാജ്,
എസ് എ റഹ്മാൻ, പി എച്ച് നസീർ, ഡി സജിത് കുമാർ, ഷാജഹാൻ മേപ്പറമ്പ്,
ബലരാമൻ, അരുൺ പ്രസാദ് ,അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു .