വല്ലപ്പുഴയില്‍ 15കാരിയെ കാണാനില്ലെന്ന് പരാതി. അബ്ദുള്‍ ഷെറീഫിന്റെ മകള്‍ ഷഹന ഷെറിനെയാണ് കാണാതായത്.
രാവിലെ ട്യൂഷന് വന്നിരുന്നു. അതിനുശേഷം ബന്ധുവീട്ടില്‍നിന്നും പുസ്തകം എടുക്കാനുണ്ട് എന്ന് പറഞ്ഞാണ് പോയത്. വസ്ത്രം മാറിയ ശേഷമാണ് യാത്രയായത്. സ്കൂളില്‍ കുട്ടി എത്തിയില്ലെന്ന് മനസിലാക്കിയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
പട്ടാമ്ബി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് ഈ കുട്ടി ആണെന്ന് സംശയമുണ്ട്. ട്രെയിനുകള്‍ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.