കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി
ഒറ്റപ്പാലം അനങ്ങനടിയില്‍ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി. ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡില്‍ നിന്നാണ് മൂന്ന് വിദ്യാർത്ഥിനികളെയും കണ്ടെത്തിയത്.
അനങ്ങനടി ഹൈസ്‌കൂളില്‍ ഒമ്ബതാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് കുട്ടികളെ ഇന്ന് രാവിലെ മുതല്‍ ആണ് കാണാതായത്. ക്ലാസില്‍ ഹാജരാകാത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് ക്ലാസ് അധ്യാപകർ രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ ഇട്ടിരുന്നു.
ഇതിന് പിന്നാലെ കുട്ടികള്‍ സ്‌കൂളിലേക്കായി വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നുവെന്ന് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും അന്വേഷണത്തില്‍ കുട്ടികള്‍ സ്‌കൂളിലെത്തിയിട്ടില്ലെന്ന് കണ്ടെത്തുകയുമായിരുന്നു.
വിദ്യാർത്ഥിനികളെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു.