കൊല്ലങ്കോട്: ചപ്പക്കാട് രണ്ട് യുവാക്കളെ കാണാതായ സംഭവത്തിൽ തിരച്ചിൽ ഊർജിതമാക്കി പൊലീസ്. മുതലമട ചപ്പക്കാട് സ്വദേശികളായ സ്റ്റീഫൻ എന്ന സാമുവൽ (28) മുരുകേശൻ (28) എന്നിവരെയാണ് കഴിഞ്ഞ 30 മുതൽ കാണാതായത്. സാമുവലിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വനംവകുപ്പിന്റെ സഹകരണത്തോട് സമീപത്തെ തോട്ടങ്ങളിലും വനാതിർത്തിയിലും പരിശോധന നടത്തി. കഴിഞ്ഞദിവസം ഡോഗ് സ്ക്വാഡും പൊലീസും ഡ്രോണുപയോഗിച്ചും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഇൻസ്പെപെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ ചപ്പക്കാട് നിവാസികളുടെ യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ വിലയിരുത്തി. ഡിവൈ.എസ്.പി, എ.എസ്.പി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. പ്രതികൂല കാലാവസ്ഥയിലും ഇത്തനെ രാത്രി വൈകിയും പരിശോധന നടന്നെങ്കിലും യുവാക്കളെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.










