കോങ്ങാട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപം പുത്തൻ കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ എസ്ബിഐ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി.കോട്ടയം കടുത്തുരുത്തി മാഞ്ഞൂർ സൗത്ത് ശ്രീനികേതനം ആർ.അരവിന്ദാക്ഷന്റെ മകൻ ശ്രീറാം (27) ആണു നീന്തുന്നതിനിടെ മുങ്ങിപ്പോയത്.എസ്ബിഐ പെരിങ്ങോട് ശാഖയിൽ ഉദ്യോഗസ്ഥനാണ്.
ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന ശ്രീറാം ഇന്നലെ കുളത്തിൽ കുളിക്കാനിറങ്ങുകയും തുടർന്ന് കാണാതാവുകയുമായിരുന്നു.തുടർന്ന് ഫയർഫോഴ്സ് ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചിൽ തുടർന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.