ആലത്തൂർ: ഇരട്ട സഹോദരികളടക്കം ഒരേ ക്ലാസിൽ പഠിക്കുന്ന നാലു വിദ്യാർഥികളെ കാണാതായതായി പരാതി. ആലത്തൂരിലെ സ്വകാര്യ സ്കൂളിൽ ഒമ്പതാം തരത്തിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ഇരട്ട സഹോദരിമാരേയും രണ്ട് ആൺകുട്ടികളേയുമാണ് കാണാതായിരിക്കുന്നത്. ബുധനാഴ്ച രാവിലെ 11ഒാടെ ആൺകുട്ടികളേയും ഉച്ചകഴിഞ്ഞ് രണ്ടിനും അഞ്ചിനുമിടയിൽ പെൺകുട്ടികളേയും വീടുകളിൽനിന്ന് കാണാതായതായാണ് വിവരം. കുട്ടികൾക്കായി അന്വേഷണം ഉൗർജിതമാക്കിയതായി പൊലീസ് പറഞ്ഞു. എന്നാൽ, മൂന്നുദിവസം പിന്നിട്ടിട്ടും കാര്യമായ വിവരങ്ങളൊന്നും കണ്ടെത്താനാവാത്തത് വെല്ലുവിളിയാണ്. കുട്ടികൾ പാലക്കാട് നഗരത്തിൽ എത്തിയതായി വിവരം ലഭിച്ചതോടെ ഇവിടങ്ങളിലെ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ നാല് കുട്ടികൾ ഒരുമിച്ച് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ആലത്തൂർ പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കിരിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഈ ഫോട്ടോയിൽ കാണുന്ന നാല് കുട്ടികളെ (Arshad, Afsal, Sreya and Sreja) ഇന്നലെ ( 03.11.2021) മുതൽ ആലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായി.
കാണാതാവുന്ന സമയം പെൺകുട്ടികൾ
ജീൻസും ബനിയൻ ടീ ഷർട്ടും ആണ് ധരിച്ചിരിക്കുന്നത്.
ആൺകുട്ടികളുടെ വേഷം ഷർട്ടും ജീൻസും ആണ്. ഒരാൾ ഇളം പച്ച ഷർട്ടും രണ്ടാമത്തെയാൾ ഡിസൈനോട് കൂടിയ പച്ച ഷർട്ടുമാണ് വേഷം.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ
താഴെ കൊടുത്തിട്ടുള്ള നമ്പറിലോ അറിയിക്കുക.
9497987151 IP
9497980600 SI
9497963023 PS