14 വയസ്സുകാരനെ കാണാനില്ല; വിശ്വജിത്തിനെ കാണാതായത് ഇന്നലെ പുലര്‍ച്ചയ്ക്ക്; പോലീസ് അന്വേഷണം ആരംഭിച്ചു
പുലർച്ചെ ഏകദേശം 1.30-ഓടെയാണ് കുട്ടി വീട്ടില്‍നിന്നും പുറത്തുപോയതെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിന് നല്‍കിയ മൊഴി. ഈ സമയം മുതല്‍ കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. കുട്ടിക്കുവേണ്ടിയുള്ള തിരച്ചിലിനൊടുവില്‍ ഒലവക്കോട് ഭാഗത്തേക്കാണ് വിശ്വജിത്ത് പോയതെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.









