ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; കുട്ടിയെ കണ്ടെന്ന് വിവരം, അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്
ചന്ദ്രനഗറില്‍ 13 കാരനെ കാണാതായ സംഭവത്തില്‍ അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചു. പാലക്കാട് ലയണ്‍സ് സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥി ഹർജിത് പത്മനാഭനെ ആണ് കാതായത്
വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ഒന്നര ദിവസം പിന്നിടുകയാണ്. വിദ്യാര്‍ത്ഥിയെ കണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. വിദ്യാര്‍ത്ഥി ഇന്നലെ രാവിലെ പാലക്കാട് ജങ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ കയറിയെന്ന വിവരം ലഭിച്ചെന്ന് കസബ പൊലീസ് അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണത്തിന്‍റെ ഭാഗമായി കസബ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബംഗളൂരുവിലേക്ക് യാത്രതിരിച്ചത്.










