.
പല്ലശ്ശന. കുനിശ്ശേരി-പല്ലാവൂർ-ഒഴിവുപാറ റോഡിൻെറ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് ബഹുമാനപ്പെട്ട പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും, പല്ലശ്ശന ഗ്രാമപഞ്ചായത്ത് 15-)o വാർഡ് മെമ്പറുമായ ഡി.മനുപ്രസാദാണ് നിവേദനം നൽകിയത്. 05-10-2022ന് ഉച്ചക്ക് ശേഷം നടക്കുന്ന പൊതുമരാമത്ത് വകുപ്പ് റിവ്യൂ മീറ്റിംഗിൽ ബന്ധപ്പെട്ട അധികാരികളോട് റോഡിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുമെന്നും വളരെ വേഗത്തിൽ തന്നെ റോഡിൻെറ ശോചനീയമായ അവസ്ഥയ്ക്ക് പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പു നൽകി. പല്ലശ്ശന കണ്ണനിക്കടവ് പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താനായി എത്തിയതായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്. നെന്മാറ എം എൽ എ കെ.ബാബു, പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സായ് രാധ, വൈസ്പ്രസിഡന്റ് അശോകൻ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി എന്നിവരുടെ സാന്നിധ്യത്തിലാണ് മനുപ്രസാദ് നിവേദനം നൽകിയത്.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)