മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു
ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു ദിവസത്തിനിടയിൽ മന്ത്രിയുമായി അടുത്തിടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്