പാലക്കാട്: ക്ഷീരമേഖലയുടെ വൈവിദ്യ വൽക്കരണവും ക്ഷീരകർഷകർക ക്ഷേമവും ലക്ഷ്യമിട്ട് മിൽമ്മ മലബാർ മേഖല നടപ്പാലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണി നിർവ്വഹിക്കും’ ക്ഷിര സംഘങ്ങളെ സ്വയംപര്യാപ്തമാക്കുന്ന സോളാർ വൈദ്യുതി ഉത്പാദനം വ്യാപിപ്പിക്കുമെന്നും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെ.എസ്. ജയസുധീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 330 സംഘങളിലൂടെ പ്രതിദിനം 3 .19 ലക്ഷം ലിറ്ററാണ് ജില്ലയിലെ പാലുൽപ്പാദനം’ പാലുൽപ്പാദനത്തിൽ മൂന്ന് വർഷത്തിനകത്ത് 39 ലക്ഷം ലിറ്റർ വർദ്ധനവുണ്ടായി’ പാലക്കാട് ബ്ലോക്ക് ക്ഷീര സംഗമം, ചുള്ളി മട ക്ഷീരസംഘത്തിലെ സോളാർ പ്ലാൻ്റിൻ്റേയും വെള്ളിനേഴി ക്ഷീരസംഘം കെട്ടിടത്തിൻ്റെയും ഉദ്ഘാടനം മന്ത്രി നിർവ്വഹിക്കും വിവിധ പരിപാടികളിലായി പശുവിതരണം, കർഷകരെ ആദരിക്കൽ, എക്സിബിഷൻ, സെമിനാർ എന്നിവ നടക്കും. തദ്ദേശ സ്ഥാപന ഫണ്ട്, മിൽമ്മ മലബാർ മേഖല ധനസഹായം എന്നിവ ഉപയോഗിച്ചാണ് ക്ഷേമപദ്ധതികൾ നടപ്പിലാക്കിയിട്ടുള്ളതെന്നും ജയസുധീഷ് പറഞ്ഞു ‘ വിവിധ ക്ഷീരസംഘം ഭാരവാഹികളായ എസ്.കെ.ജയപ്രകാശൻ, രവിദാസൻ ” രജനി, ജയകൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.