പാലക്കാട് എം ഇ എസ് വനിതാ കോളേജിൽ ചരിത്ര സെമിനാർ സംഘടിപ്പിച്ചു
പാലക്കാട് എം ഇ എസ് വനിതാ കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.
‘ചരിത്ര രചനയുടെ രീതിശാസ്ത്രം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പെരിന്തൽമണ്ണ എം ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പി ആർ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. തെളിവുകളാണ് എന്നും ചരിത്രത്തിനു ബലമേക്കുന്നതെന്നും, വർത്തമാനകാലത്തെയും ഭാവിയെയും സ്വാധീനിക്കാൻ തക്ക ശക്തി ചരിത്രത്തിനു ഉണ്ടെന്നും മോഹൻദാസ് പറഞ്ഞു.
ആമുഖഭാഷണം നടത്തിയ കോളേജ് മാനേജ്മെന്റ് ജോയിന്റ് സെക്രട്ടറി എസ് എം നൗഷാദ് ഖാൻ,ചരിത്രമെഴുത്തിൻ്റെ അടിസ്ഥാന മൂല്യങ്ങൾ മറന്ന് ചരിത്രത്തെ തിരുത്തുകയും വെട്ടുകയും വളച്ചൊടിക്കകയും ചെയ്യുന്ന അടുത്ത കാല പ്രവണത ചരിത്ര വിദ്യാർത്ഥികളിൽ ആശയകുഴപ്പം സൃഷ്ടിക്കാനെ കഴിയൂ എന്ന് പറഞ്ഞു.
കോളേജ് മാനേജ്മെന്റ് ചെയർമാൻ എസ് എം എസ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
എം ഇ എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ സൈത് താജുദ്ധീൻ, പ്രിൻസിപ്പൽ ഇൻ ചാർജ് സി ബി ദിവ്യ, ചരിത്ര വിഭാഗം അധ്യാപികമാരായ മെഹ്രാജ് എം, മീനു ബി, ജിജിത ഡി, പി ജി വിദ്യാർത്ഥിനി പ്രതിനിധി ശ്രീരൂപ കെ എൻ എന്നിവർ പ്രസംഗിച്ചു.
യഥാർത്ഥ ചരിത്ര രചനയെയും, ചരിത്ര രചനയിൽ ചരിത്രകാരന്മാരുടെ പങ്കിനെകുറിച്ചും വിശദമാക്കിയ സെമിനാർ ചരിത്ര രചനയുടെ രീതികളെക്കുറിച്ചും രീതിശാസ്ത്രത്തെകുറിച്ചുമുള്ള വിദ്യാർത്ഥിനികളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിച്ചു.