മംഗലംഡാം ഉദ്യാനത്തിൽ നടപ്പിലാക്കിയ നവീകരണപദ്ധതികൾ 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് ഓണ്‍ലൈനായി നടത്തുന്ന ഉദ്ഘാടന ചടങ്ങിൽ കെ.ഡി.പ്രസേനൻ എം എൽഎ അധ്യക്ഷത വഹിക്കും.
ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുക്കും.
ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം വച്ചിരുന്നെങ്കിലും പിന്നീടത് നീണ്ടുപോയി. അഡ്വഞ്ചർ സ്പോർട്സ് ആൻഡ് കിഡ്സ് പാർക്ക്, റോപ്പ് വേ, ഹിപ്പ് ട്വിസ്റ്റർ, ലഗ് പ്രസ്, ഹാന്റ് റോവർ, ബാലൻസിംഗ് ബ്രിഡ്ജ്, റെയിൻഹട്ട്, ഓപ്പണ്‍സ്റ്റേജ്, വ്യൂപോയിന്റ്, ദീപാലങ്കാരങ്ങൾ, പ്രവേശനകവാടം. ഗേറ്റ്, പാർക്കിംഗ് ഏരിയ, ടോയ്ലറ്റുകൾ, ടിക്കറ്റ് കൗണ്ടർ തുടങ്ങിയവയാണ് പുതിയതായി സന്ദർശകർക്ക് ഒരുക്കിയിട്ടുള്ളത്.
കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന ഉദ്യാനം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് പ്രവേശനം