പാലക്കാട് മെഡിക്കൽ കോളേജിൽ ഇതുവരെ നടന്ന നിയമനങ്ങളെ കുറിച്ച് വൈറ്റ് പേപ്പർ പുറത്തിറക്കാൻ ഗവണ്മെന്റ് തയ്യാറാകണം എന്ന് ബിജെപി ജില്ല ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ ആ വശ്യപ്പെട്ടു., പട്ടികജാതിക്കാർക്ക് കിട്ടേണ്ടതായ ജോലികൾ മറ്റു വിഭാഗക്കാർക്ക് നൽകിയതായും, വിദ്യാഭ്യാസ യോഗ്യത ഇല്ലാതെയും നിയമനങ്ങൾ നടന്നതായി ആദ്യം മുതലേ ആരോപണം ഉയർന്നിരുന്നതായും വേണുഗോപാൽ ആരോപിച്ചു. യുഡിഫ് ഭരണ കാലത്തും,എൽഡിഎഫ് ഭരിക്കുമ്പോഴും ഇതു തുടരുന്നു എന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്തായി ഉയർന്നുവന്ന ജോലി, വിദ്യാഭ്യാസ ആരോപണങ്ങൾ മുൻ നിർത്തി പാലക്കാട് മെഡിക്കൽ കോളേജ് നിയമനങ്ങളെ കുറിച്ച് ആശങ്ക ദുരീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി മോർച്ച ജില്ല നേതൃയോഗം ഉൽഘാടാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിക ജാതി മോർച്ച ജില്ല പ്രസിഡണ്ട് വി.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സി. മണികണ്ഠൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ. സുരേഷ് ബാബു നന്ദി പറഞ്ഞു. ജില്ല നേതാക്കളായ പി. കെ രാമകൃഷ്ണൻ, kv കൃഷ്ണ പ്രസാദ്, m കൃഷ്ണകുമാർ, സുരേഷ്ബാബു, പ്രകാശൻ. കെ, തുടങ്ങിയവർ പ്രസംഗിച്ചു.