മെഡി.കോളേജിൽ 12 മോഡുലാർ ഓപ്പറേഷൻ തിയറ്ററിന് അനുമതി
പാലക്കാട് പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തിയറ്ററുകൾ സ്ഥാപിക്കാൻ അനുമതി. നിർമാണം പുരോഗമിക്കുന്ന ആശുപത്രിയിൽ 12 മോഡുലാർ ഓപ്പറേഷൻ തിയറ്റർ ഒരുക്കാൻ 32.41 കോടി രൂപയുടെ ഭരണാനുമതി. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാകും പദ്ധതി നടപ്പാക്കുക. ജനുവരിയിൽ ഒപി ചികിത്സാ സംവിധാനം ഒരുക്കാൻ മുഖ്യമന്ത്രി നേരത്തേ നിർദേശം നൽകിയിരുന്നു. മാർച്ചിൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പൂർണതയിലാക്കാനാണ് സർക്കാർ ശ്രമം. ഓപ്പറേഷൻ തിയറ്ററുകൾക്കായി പ്രത്യേക കെട്ടിട സമുച്ചയമാണ് ഒരുങ്ങുന്നത്. കെട്ടിടനിർമാണം അന്തിമഘട്ടത്തിലാണ്. എട്ട് നിലയുള്ള കെട്ടിടത്തിൽ ഓരോ വിഭാഗത്തിനും ഓപ്പറേഷൻ തിയറ്റർ ഉണ്ടാകും