പാലക്കാട് :ഇറച്ചിക്കോഴി വില ദിവസേന ഉയരുന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാൻ വിപണിയിൽ ഇടപെടണമെന്ന് എസ് ഡി പി ഐ പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി കെ ടി അലവി സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു കിലോ കോഴിക്ക് 160 രൂപയാണ് ഇന്നത്തെ വില. സമീപകാലത്തെ ഏറ്റവും ഉയർന്ന വിലയിലാണിത്.
ഒരു മാസമായി ക്രമാനുസൃതമായി വില വർദ്ദിക്കുകയാണ്.സാധാരണ വേനൽക്കാലത്ത് വില കുത്തനെ കുറയുകയാണ് പതിവ് . എന്നാൽ ഈ വർഷം സ്ഥിതി മാറി. സാധാരണ വിലയേക്കാൾ ഉയർന്ന നിലയിലെത്തിനിൽക്കയാണ്. തമിഴ്നാട്ടിലെ ഫാം ഉടമകൾ കൃത്രിമക്ഷാമം ഉണ്ടാക്കാൻ കോഴി കേരളത്തിലെത്തിക്കുന്നത് കുറച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നത്.
കഴിഞ്ഞ സർക്കാർ കോഴി വില നിയന്ത്രിക്കുമെന്ന് പറഞ്ഞെങ്കിലും ഒരു നിയന്ത്രണവുമില്ലാതെ കോഴി വില നിയന്ത്രണമില്ലാതെ വർദ്ദിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആവശ്യമായ നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.










