പോലീസിനെ കണ്ട് ഓടിയ യുവാവും യുവതിയും പിടിയിൽ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനയ്ക്കിടെ കനാലിലേക്ക് വലിച്ചെറിഞ്ഞ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. പാലക്കാട് മുകുന്ദപുരം സ്വദേശി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരെയാണ് പിടികൂടിയത്.
കസബ പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും
വാഹനം പിന്തുടർന്നാണ് ഇരുവരെയും
പിടികൂടിയത്. 62 ഗ്രാം എംഡിഎംഎയാണ്
ഇവരിൽ നിന്ന് കണ്ടെടുത്തത്. വിവിധ ജില്ലകൾ
കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടിലെ മുഖ്യ
കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ്
അറിയിച്ചു. വിനോദസഞ്ചാരികൾ എന്ന
രൂപേണയായിരുന്നു ഇവരുടെ യാത്ര.