കേരളം വീണ്ടും മഴ ഭീഷണിയിലേക്ക് പോവുകയാണ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ നാം അതീവ ജാഗ്രതയോടെ കഴിയണം. അതിനായുള്ള മുന്നറിയിപ്പ മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് കഴിഞ്ഞു. രണ്ട് പ്രളയം കഴിഞ്ഞവരാണ് നമ്മള് മലയാളികള്‍. കോവിഡ് മഹാമാരിക്കൊപ്പം പേമാരിയും കൂടി കടന്നു വരുമ്പോള്‍ നാം ചെറുതല്ലാത്ത ആശങ്കയോടെ തന്നെ, കനത്ത മഴയെ വരവേല്‍ക്കേണ്ടിയിരിക്കുന്നു.
തെക്കന്മദ്ധ്യ ജില്ലകളില്‍ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് നദികളില്‍ ജലനിരപ്പുയരാനും ചില അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല.